
കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ലക്ഷങ്ങളുടെ ലഹരിമരുന്നും മാൻകൊമ്പും കണ്ടെടുത്തിരുന്നു. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്നാണ് വനംവകുപ്പ് മാൻകൊമ്പ് കസ്റ്റഡിയിലെടുത്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കേസിൽ അട്ടിമറി സംശയമുണ്ടെന്ന് വിമർശനം ഉയർന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥതലത്തിലെ അട്ടിമറി സാധ്യതയുണ്ടോയെന്ന് അന്വേഷണം പൂർത്തിയായതായി എക്സൈസ് അഡീഷണൽ കമ്മീഷണർ അറിയിച്ചു.
അതേസമയം എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ ഉദ്യോഗസ്ഥരോട് കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. കേസിലെ പ്രതികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് കമ്മീഷണറോട് മന്ത്രി ആവശ്യപ്പെട്ടു.
Story Highlights: Forest Department took custody of deer antlers.