
സംവരണേതര വിഭാഗങ്ങള്ക്ക് ഹയര് സെക്കന്ററി പ്രവേശനത്തിന് 10 ശതമാനം സംവരണം നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്കാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംവരണ രീതി വ്യക്തമാക്കിയിരിക്കുന്നത് സർക്കാർ അംഗീകരിച്ച പ്ലസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ്. സാമ്പത്തിക സംവരണം നിലവിലുള്ള സംവരണരീതിക്ക് പുറമെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
എയ്ഡഡ് സ്കൂളുകളിൽ 30 % സംവരണവത്തിൽ 20% മാനേജ്മെന്റ് ക്വാട്ടയായിരിക്കും. 10 % സംവരണത്തിനായി സ്കൂള് നടത്തുന്ന സമുദായത്തിലെ കുട്ടികള്ക്ക് അകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Story highlight : financial reservation for Plus One admission.