
പാലക്കാട്: കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷിന്റെ പരാതിയിൽ അഡ്വ ജയശങ്കറിനെതിരെ ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി കേസെടുത്തു. ചാനൽ ചർച്ചയിൽ ജയശങ്കർ വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരാമർശം നടത്തിയതെന്നാണ് പരാതി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എംബി രാജേഷിനും ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരൻ നിതിൽ കണിച്ചേരിക്കുമെതിരെയായിരുന്നു പരാമർശം. അപകീർത്തികരമായ പരാമർശത്തിനെതിരെ മാനനഷ്ടക്കേസാണ് എംബി രാജേഷ് ഫയൽ ചെയ്തത്. നവംബർ 20ന് നേരിട്ട് ഹാജരാകാൻ അഡ്വ ജയശങ്കറിനോട് കോടതി ആവശ്യപ്പെട്ടു.
Story highlight: case against adv Jayashankar on the complaint of speaker.