മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ റോഡിലിട്ട് അച്ഛന് വെട്ടിക്കൊന്നു.

നിവ ലേഖകൻ

മകളെ പീഡിപ്പിച്ചയാളെ അച്ഛൻ വെട്ടിക്കൊന്നു
മകളെ പീഡിപ്പിച്ചയാളെ അച്ഛൻ വെട്ടിക്കൊന്നു

രാജ്കോട്ട്: മകളെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേർന്ന് വെട്ടികോലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ട് കനക്നഗർ സ്വദേശിയായ വിജയ് മേറി(32)നെയാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവും സുഹൃത്തും ചേർന്ന് റോഡിലിട്ട് വെട്ടിക്കൊന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് പെൺകുട്ടിയുടെ പിതാവിനെയും ഇയാളുടെ സുഹൃത്തായ ദിനേശ് രംഗപാര(30) എന്ന ആളെയും പോലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ടിലെ ശാന്ത് കബീർ റോഡിൽവെച്ചായിരുന്നു വ്യാഴാഴ്ച രാത്രി ഇരുവരും യുവാവിനെ വെട്ടിക്കൊന്നത്. സുഹൃത്തിനൊപ്പം റോഡരികിൽ ഇരിക്കുകയായിരുന്ന വിജയ് മേറിനെ ബൈക്കിലെത്തിയ പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഒന്നാംപ്രതിയുടെ മകളെ പീഡിപ്പിച്ച സംഭവത്തിൽ വിജയ് മേർ മുൻപ് ജയിലിലായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച വിജയ് മേർ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ വെട്ടിക്കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിജയ് മേറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കഴിഞ്ഞ ഒക്ടോബറിലാണ് ഒളിച്ചോടിയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. 2021 മാർച്ചിൽ ജുനഗദ്ദിൽനിന്ന് ഇരുവരെയും പോലീസ് സംഘം കണ്ടെത്തിയിരുന്നു.

  കലൂരിൽ അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ; കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് പരിക്ക്

പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമപ്രകാരമാണ് യുവാവിനെതിരേ കേസെടുത്തത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനെതിരെയും കേസെടുത്തിട്ടുണ്ടായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് റിമാൻഡിലായ വിജയ് മേർ ജാമ്യത്തിലിറങ്ങിയത്.

Story highlight : Father killed the man who raped his daughter.

Related Posts
കലൂരിൽ അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ; കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് പരിക്ക്
Kaloor stabbing incident

കൊച്ചി കലൂരിൽ മകൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ Read more

കുവൈത്തിൽ 7 കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കി
Kuwait Execution

കുവൈത്തിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കി. ഇന്ന് പുലർച്ചെ Read more

ഹൈദരാബാദിൽ 50കാരിയെ കഴുത്തറുത്ത് കൊന്ന് കവർച്ച; പ്രതികൾക്കായി തിരച്ചിൽ
Hyderabad crime

ഹൈദരാബാദിൽ 50 വയസ്സുള്ള സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു. അഗർവാളിന്റെ Read more

  നൈജീരിയൻ ലഹരി കേസ്: മലയാളി ലഹരി മാഫിയയുമായി നടത്തിയ ഫോൺ സംഭാഷണം കണ്ടെത്തി
ഉത്തർപ്രദേശിൽ ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ്; കാരണം വിവാഹമോചന കേസും കുടുംബ വഴക്കും
Husband kills wife

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് Read more

ഉത്തർപ്രദേശിൽ സുഹൃത്തിന്റെ സഹോദരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു; നാല് പേർ അറസ്റ്റിൽ
Uttar Pradesh crime

ഉത്തർപ്രദേശിൽ സുഹൃത്തിന്റെ സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗണേശോത്സവത്തിന് ക്ഷണിച്ചുവരുത്തി Read more

തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു
Thrissur crime news

തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂർ വീട്ടിൽ Read more

കളമശ്ശേരിയില് കത്തിക്കുത്തില് ഒരാള് കൊല്ലപ്പെട്ടു; പ്രതി പിടിയില്
Kalamassery murder case

എറണാകുളം കളമശ്ശേരിയില് കത്തിക്കുത്തില് ഒരാള് കൊല്ലപ്പെട്ടു. ഞാറക്കല് സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്. സംഭവത്തില് Read more

  കനകക്കുന്നിൽ ഓണാഘോഷത്തിനിടെ ലാത്തിച്ചാർജ്; കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു
സൗദിയിൽ മൂന്ന് മക്കളെ കൊലപ്പെടുത്തി ഹൈദരാബാദ് സ്വദേശിനിയുടെ ആത്മഹത്യാശ്രമം
Saudi Arabia Crime

സൗദി അൽകോബാറിൽ ഷമാലിയയിൽ താമസ സ്ഥലത്ത് ഹൈദരാബാദ് സ്വദേശിനിയായ യുവതി മൂന്നുമക്കളെ കൊലപ്പെടുത്തി. Read more

കണ്ണൂർ കല്യാട്ടെ കൊലപാതകം: സുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയത് മൊബൈൽ ചാർജറിലെ ഡിറ്റണേറ്റർ ഉപയോഗിച്ച്
Kannur murder case

കണ്ണൂർ കല്യാട്ടെ ദർശിതയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സിദ്ധരാജു ആസൂത്രിതമായാണ് Read more

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more