ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് നിര്യാതനായി.

Anjana

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിങ് നിര്യാതനായി
ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിങ് നിര്യാതനായി

ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാൺ സിങ് (89) നിര്യാതനായി. ലഖ്നൗവിൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്തത്തിലെ അണുബാധ,  വാർധക്യസഹജമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും തുടർന്ന് ജൂലൈ 4- ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

1932 ജനുവരി അഞ്ചിന് യു.പിയിലെ അത്രൗളിയിലായിരുന്നു കല്യാൺ സിങ്ങിന്റെ ജനനം. 1991 ജൂൺ മുതൽ 1992 ഡിസംബർ വരെയും 1997 സെപ്റ്റംബർ മുതൽ 1999 നവംബർ വരെയുമായിരുന്നു യു.പി. മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത്.

ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സമയത്തെ സംസ്ഥാന മുഖ്യമന്ത്രി കല്യാൺ സിങ് ആയിരുന്നു. രാജസ്ഥാന്റെ ഗവർണർ പദവിയും 2014 മുതൽ 2019 വരെ കല്യാൺ സിങ് നിർവഹിച്ചിട്ടുണ്ട്.

സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അദ്ദേഹം ആർ.എസ്.എസ്. പ്രവർത്തകനായിരുന്നു.വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു പിന്നാലെ ഉത്തർ പ്രദേശിൽ അധ്യാപകനായി കല്യാൺ സിങ്ങിന് ജോലി ചെയ്തിരുന്നു.

  മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

ആദ്യമായി 1967-ൽ അത്രൗളി മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്. 1969, 1974, 1977, 1980, 1985, 1989, 1991, 1993, 1996, 2002 തുടങ്ങിയ വർഷങ്ങളിൽ അത്രൗളി മണ്ഡലത്തിൽ തന്നെ മത്സരിച്ചിരുന്നു. ഇക്കാലയളവിൽ ഒരുതവണ 1989-ൽ മാത്രമായിരുന്നു അദ്ദേഹം തോൽവിയിലേക്ക് പോയത്. ബാക്കിയുള്ള ഒൻപതു തവണയിലും അദ്ദേഹം വിജയം നേടിയിരുന്നു.

Story highlight : Former Uttar Pradesh Chief Minister Kalyan Singh passed away.

Related Posts
മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
Mankombu Gopalakrishnan

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 700-ലധികം ഗാനങ്ങൾക്ക് വരികളെഴുതിയ അദ്ദേഹം ന്യുമോണിയ Read more

മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
Mankombu Gopalakrishnan

പ്രശസ്ത കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ന്യുമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ Read more

  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി അന്തരിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി അന്തരിച്ചു
Syed Abid Ali

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി (83) അന്തരിച്ചു. കാലിഫോർണിയയിലെ Read more

മിഷേൽ ട്രാക്റ്റൻബർഗ് അന്തരിച്ചു
Michelle Trachtenberg

39-കാരിയായ നടി മിഷേൽ ട്രാക്റ്റൻബർഗ് അന്തരിച്ചു. മാൻഹാട്ടനിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. Read more

മുംബൈ ക്രിക്കറ്റിന്റെ മിലിന്ദ് റെഗെ അന്തരിച്ചു
Milind Rege

മുംബൈ ക്രിക്കറ്റിന്റെ പ്രധാന വ്യക്തിത്വമായിരുന്ന മിലിന്ദ് റെഗെ അന്തരിച്ചു. 76 വയസ്സായിരുന്നു. കളിക്കാരൻ, Read more

മേതിൽ രാധാകൃഷ്ണന്റെ മകൾ ജൂൺ അന്തരിച്ചു
Methil Radhakrishnan

പ്രമുഖ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്റെ മകൾ ജൂൺ (47) അന്തരിച്ചു. ക്യാൻസർ ബാധിതയായി Read more

  മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു
K Radhakrishnan MP

കെ. രാധാകൃഷ്ണൻ എംപിയുടെ 84 വയസ്സുള്ള അമ്മ ചിന്ന വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് Read more

പ്രശസ്ത തമിഴ് നടി കമല കാമേഷ് അന്തരിച്ചു
Kamala Kamesh

പ്രശസ്ത തമിഴ് നടിയായ കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിലും Read more

ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
P. Jayachandran

പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് Read more

പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
P. Jayachandran

എൺപതാം വയസ്സിൽ പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു Read more