
കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശിയായ സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഗുരുതരാവസ്ഥയിലായ കുഞ്ഞിനേയും അഞ്ജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. അഞ്ജുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
കുടിയാന്മല പൊലീസ് പരിധിയിലാണ് സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി വെട്ടിപ്പരുക്കേൽപ്പിക്കുകയും തുടർന്ന് സതീശൻ സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് ഇത്തരത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ.
Story highlight : Father committed suicide after killing son in Kannur.