Headlines

Politics

പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് കർഷകർ.

പഞ്ചാബിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച് കർഷകർ

പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് കരിമ്പ് കർഷകർ. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് പ്രതിഷേധം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെള്ളിയാഴ്ച ആരംഭിച്ച സമരം രണ്ടാം ദിവസത്തിലെത്തിയപ്പോഴാണ് ഗതാഗതത്തെ കാര്യമായി ബാധിച്ചത്. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ ട്രെയിന്‍ ഗതാഗതവും റോഡ് ഗതാഗതവും തടസപ്പെടുത്തി. 

കർഷകർ സസ്ഥാനത്തിന്റെ വിവധയിടങ്ങളിൽ റെയിൽപാത ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കി. അതേസമയം, അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹനങ്ങള്‍ കര്‍ഷകര്‍ കടത്തിവിടുന്നുണ്ട്.

സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച മുതലാണ് കർഷകർ സമരം ആരംഭിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കർഷകർ അറിയിച്ചു.

Story highlight : farmers protest against government in Panjab.

More Headlines

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു; ലെബനനിൽ സംഘർഷം മുറുകുന്നു
പി. ശശിക്കെതിരെ പി.വി അൻവർ എംഎൽഎ സിപിഎം പാർട്ടിക്ക് പരാതി നൽകി
ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കിടെ ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നത് അപലപനീയം: രത്തൻ ശർദ
എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ചുമതല
മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്; ബന്ധുവിന്റെ പരാതിയിൽ നടപടി
എൻസിപി മന്ത്രി മാറ്റം: അന്തിമ തീരുമാനം പ്രസിഡന്റ് എടുക്കുമെന്ന് എ കെ ശശീന്ദ്രൻ
കെജ്രിവാളിന് സർക്കാർ വീട് നൽകണമെന്ന് ആം ആദ്മി പാർട്ടി; ആവശ്യവുമായി രാഘവ് ചദ്ദ
എൻസിപി മന്ത്രിസ്ഥാനം തോമസ് കെ തോമസിന്; പ്രധാന സ്ഥാനങ്ങളിൽ എ കെ ശശീന്ദ്രൻ
തൃശ്ശൂര്‍പൂരം വിവാദം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍

Related posts