
സിഡ്നി: സ്വവർഗ ദമ്പതികളായ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു. ക്രിക്കറ്റ് താരങ്ങളായ മേഗൻ ഷൂട്ടിനും പങ്കാളി ജെസ്സ് ഹോളിയോക്കെയ്ക്കുമാണ് പെൺകുഞ്ഞ് പിറന്നത്.
ഇക്കാര്യം മേഗൻ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.കുഞ്ഞിന്റെ ജനനം ഓഗസ്റ്റ് 17-ന് രാത്രി 10 മണിക്ക് ശേഷമായിരുന്നുവെന്നും മേഗൻ കുറിച്ചിട്ടുണ്ട്. 2019-ൽ വിവാഹിതരായ ഇവർ ഈ വർഷം മെയിലാണ് ഒരു കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നറിയിച്ചത്.
കുഞ്ഞിന് പേരിട്ടിരിക്കുന്നത് റിലീ ലൂയിസ് ഷൂട്ട് എന്നാണ്. ജെസ്സ് ഹോളിയോക്കെയാണ് കുഞ്ഞിന് ജന്മം കൊടുത്തത്. കുഞ്ഞിനോടൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.
എന്നാൽ ഗർഭധാരണം സംബന്ധിച്ച വിവരങ്ങൾ മേഗൻ പുറത്തുവിട്ടിട്ടില്ല. 65 ഏകദിനങ്ങളും 73 ട്വന്റി20 മത്സരങ്ങളും ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടുള്ള ഇരുപത്തെട്ടുകാരിയായ താരമാണ് മേഗൻ ഷൂട്ട്.
Story highlight : Baby girl for lesbian couple Australian cricketers.