തേനിൽ മെറ്റൽ സ്പൂൺ ഇടാം; തെറ്റിദ്ധാരണ നീക്കി വിദഗ്ധർ

Anjana

metal spoons in honey

തേൻ പ്രകൃതിദത്തമായ ഒരു ഔഷധ പദാർത്ഥമാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആന്റി ബാക്ടീരിയൽ ഗുണങ്ങൾക്കും പേരുകേട്ടതാണ് തേൻ. എന്നാൽ തേനിൽ മെറ്റൽ സ്പൂൺ ഇടരുതെന്ന ഒരു വിശ്വാസം പരക്കെയുണ്ട്. മെറ്റൽ തേനുമായി പ്രതിപ്രവർത്തിച്ച് അതിനെ വിഷമുള്ളതാക്കുമെന്നും ഗുണങ്ങൾ നശിപ്പിക്കുമെന്നുമാണ് പരമ്പരാഗത വിശ്വാസം.

എന്നാൽ ഈ വിശ്വാസം തെറ്റാണെന്ന് ന്യൂട്രീഷ്യനിസ്റ്റും ആയുർവേദ വെൽനസ് കോച്ചുമായ ഇഷ ലാൽ വ്യക്തമാക്കുന്നു. തേനിൽ മെറ്റൽ സ്പൂൺ ഉപയോഗിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്ന് അവർ പറയുന്നു. തേനിലെ അസിഡിക് കണ്ടന്റ് മെറ്റലുമായി ചേർന്ന് റിയാക്ഷൻ സംഭവിക്കുന്നുവെന്ന വാദത്തിൽ കാര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഴയകാലത്ത് ചെമ്പ്, ഇരുമ്പ് തുടങ്ങിയ റിയാക്ടീവ് ലോഹങ്ങൾ കൊണ്ടാണ് സ്പൂണുകൾ നിർമ്മിച്ചിരുന്നത്. ഇതാകാം ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. എന്നാൽ ഇന്ന് സ്റ്റെയിൻലെസ് സ്റ്റീൽ സ്പൂണുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ തേനിൽ ഇട്ടാൽ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ഇഷ ലാൽ വ്യക്തമാക്കുന്നു.

Story Highlights: Nutritionist debunks myth about metal spoons in honey

Leave a Comment