മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി

Kerala monsoon rainfall

സംസ്ഥാനത്ത് മഴക്കാല ശുചിത്വ പരിശോധനകള് ശക്തമാക്കി ആരോഗ്യ വകുപ്പ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില് പരിശോധനകള് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. മേയ് മുതല് ജൂലൈ വരെ നീണ്ടുനില്ക്കുന്ന ഓപ്പറേഷന് മണ്സൂണിന്റെ ഭാഗമായുള്ള പരിശോധനകള് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വകുപ്പ് പരിശോധനകള് ശക്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഴക്കാലത്ത് വ്യാപാര സ്ഥാപനങ്ങളില് വൃത്തിഹീനമായ സാഹചര്യത്തില് ഭക്ഷണം വില്പ്പന നടത്തുന്നതായി പരാതികള് ഉയര്ന്നതിനെ തുടര്ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഹോട്ടലുകള്, റെസ്റ്റോറന്റുകള് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിര്മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഓപ്പറേഷന് മണ്സൂണിന്റെ ഭാഗമായി പരിശോധനകള് നടത്തും. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിലാണ് പരിശോധനകള് നടക്കുന്നത്.

മേയ് 2-ന് ആരംഭിച്ച ഡ്രൈവിനെത്തുടര്ന്ന് 80 സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിര്ത്തിവെപ്പിച്ചു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള് പാലിക്കാത്തതിനെ തുടര്ന്നാണ് ഈ നടപടി. 592 സ്ഥാപനങ്ങള്ക്ക് റെക്ടിഫിക്കേഷന് നോട്ടീസും 433 സ്ഥാപനങ്ങള്ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കിയിട്ടുണ്ട്.

  പലസ്തീൻ ഐക്യദാർഢ്യം ഹിന്ദു വിരുദ്ധമല്ല; എസ്.ഐ.ആർ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണം: എം.വി. ഗോവിന്ദൻ

തുടര്പരിശോധനകള്ക്കായി 1850 സര്വൈലന്സ് സാമ്പിളുകളും 1054 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നൈറ്റ് സ്ക്വാഡുകളും പരിശോധന നടത്തി. വൈകുന്നേരങ്ങളില് സജീവമാകുന്ന കടകള് കേന്ദ്രീകരിച്ച് 4 മണി മുതല് 8 മണിവരെയായിരുന്നു പ്രധാനമായും പരിശോധനകള് നടന്നത്.

മഴക്കാലത്ത് കടകള് വൃത്തിഹീനമായി പ്രവര്ത്തിക്കുന്നത് ശ്രദ്ധയില്പ്പെട്ടാല് കര്ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളില് ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം.

പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില് സൂക്ഷിക്കണം. ഓണ്ലൈന് വിതരണക്കാരും ഈ കാര്യങ്ങള് ശ്രദ്ധിച്ച് വേണം ഭക്ഷണം കൈകാര്യം ചെയ്യാന്. രാത്രികാലങ്ങളില് പ്രവര്ത്തിക്കുന്ന തട്ടുകടകള് പോലുള്ള സ്ഥാപനങ്ങള് കൂടുതല് ശ്രദ്ധ നല്കി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്.

Story Highlights: Food safety department conducts widespread inspections across 4451 establishments in Kerala during monsoon season, ensuring food safety and hygiene standards.

Related Posts
മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

  ഡ്യൂട്ടി വെട്ടിച്ച് ആഡംബര കാറുകൾ; പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകും, ദുൽഖറിന്റെ നിസ്സാൻ പട്രോൾ പിടിച്ചെടുക്കും
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
gold price Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more

  മെസ്സിയെ കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more

സ്വർണവില കുതിക്കുന്നു: കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 86,000 രൂപ കടന്നു
Kerala gold price

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1040 രൂപ Read more

കണ്ണനല്ലൂർ കാഷ്യൂ ഫാക്ടറി കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
Kannannallur murder case

കണ്ണനല്ലൂർ എസ് എ കാഷ്യൂ ഫാക്ടറിയിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ Read more

ജീവനക്കാർക്ക് ഒരു ലക്ഷം കോടി കുടിശ്ശിക; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ജീവനക്കാർക്കും Read more