ഐഎസ്, അൽഖ്വയ്ദ ഭീഷണി; അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലെത്തരുതെന്ന് മുന്നറിയിപ്പ്.

Anjana

ഐഎസ് അൽഖ്വയ്ദ ഭീഷണി അഫ്ഗാനിസ്ഥാൻ
ഐഎസ് അൽഖ്വയ്ദ ഭീഷണി അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാരെ അഫ്ഗാനിൽ  നിന്നും തിരിച്ചെത്തിക്കുന്നത് തുടരുകയാണ്. എന്നാൽ രക്ഷാദൗത്യം കൂടുതൽ ദുഷ്കരമാവുന്നതായാണ് റിപ്പോർട്ടുകൾ.

ഐഎസ്, അൽഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകൾ ഭീഷണി ഉയർത്തുന്നതിനാൽ ജർമ്മനി, യുഎസ് അടക്കമുള്ള രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പു നൽകി. അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളത്തിൽ എത്തരുതെന്നാണ് മുന്നറിയിപ്പ് നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

17,000ത്തോളം പേരെ പുറത്ത് എത്തിച്ചെങ്കിലും 14,000ത്തോളം പേർ വിമാനത്താവളത്തിലും പരിസരങ്ങളിലുമായി തിരക്ക് കൂട്ടുന്നതായാണ് റിപ്പോർട്ട്‌.

അതേസമയം താലിബാൻ നേതാവ് മുല്ല അബ്ദുൽ ഖനി ബറാദർ കാബൂളിലെത്തി അഫ്ഗാനിസ്ഥാനിലെ സർക്കാർ രൂപീകരണം വേഗത്തിലാക്കി. അഫ്ഗാനിസ്ഥാനിൽ രൂപപ്പെടുന്ന ഭരണം ജനാധിപത്യ സംവിധാനം ആയിരിക്കില്ലെന്നും എന്നാൽ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് അറിയിച്ചു.

Story Highlights: Evacuation from Taliban becomes difficult.