കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ സീറ്റ് നിയന്ത്രണം ആഭ്യന്തര വിമാനങ്ങളിൽ നിന്നും നീക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം.
ഈ മാസം 18 മുതൽ മുഴുവൻ സീറ്റുകളിലും ആളുകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് യാത്ര നടത്താൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
അതേസമയം യാത്രക്കാരും ജീവനക്കാരും കോവിഡ് നിയന്ത്രണ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും വ്യോമയാന മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം സീറ്റിൽ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നതിനായി നിലവിലെ അനുമതി ഉണ്ടായിരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ 72.5 ശതമാനത്തിൽ നിന്ന് 85 ശതമാനമാക്കി സർക്കാർ ഉയർത്തിയിരുന്നു.
യാത്രക്കാരുടെ പരിധി ഉയർത്തണമെന്ന വിമാന കമ്പനികളുടെ അഭ്യർത്ഥനയെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ പുതിയ തീരുമാനം.
Story highlight : Domestic Flights Can Operate At Full Capacity From .