
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തെറാപ്പി സ്പ്രേ അമേരിക്കയിലെ ദുരൂഹമരണങ്ങൾക്ക് കാരണം ആണെന്ന് സംശയം.
അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വാൾമാർട്ട് ഉൽപ്പന്നം പിൻവലിച്ചിരിക്കുന്നത്.
അമേരിക്കയിലെ വിവിധ ഇടങ്ങളിലായി നാല് പേർ മെലിയോയിഡോസിസ് രോഗം ബാധിക്കുകയും അതിൽ രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്നാണ് ഇപ്പോൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത അരോമ തെറാപ്പി എന്ന സ്പ്രേ രോഗവാഹകരാണോ എന്ന സംശയം ഉന്നയിക്കുന്നത്.
ആളുകളിൽനിന്ന് ആളുകളിലേക്ക് പകരുന്ന ഈ രോഗം വളരെ അപൂർവമാണെന്നും അമേരിക്കയിൽ വർഷത്തിൽ 12 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നും കണക്കുകൾ ഉണ്ട്.ഇപ്പോൾ ഒരു കുട്ടിയടക്കം രണ്ടു പേരാണ് രോഗം ബാധിച്ച് മരിച്ചത്.
രോഗ ഉറവിടം വ്യക്തമല്ല എന്നാൽ ഒരു രോഗിയുടെ വീട്ടിലുണ്ടായിരുന്ന സ്പ്രേ ബോട്ടിലിൽ രോഗ വാഹകരായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
എന്നാൽ രോഗം സ്ഥിരീകരിച്ച നാലു പേരിൽ ഉണ്ടായ ബാക്ടീരിയയും സ്പ്രേ കുപ്പിയിലേതാണെന്ന് വ്യക്തമല്ല.
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സ്പ്രേ ബോട്ടിലെ ലേബലിൽ ഇങ്ങനെ എഴുതിയിരിക്കുന്നു-
ബെറ്റർ ഹോംസ് & ഗാർഡൻസ് ലാവെൻഡർ & ചമോമൈൽ എസൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്പ്രേ വിത്ത് ജെംസ്റ്റോൺസ്.
നാല് ഡോളറായിരുന്നു ഒരു സ്പ്രേ കുപ്പിയുടെ വില.
Story highlight : Does the Perfume from India cause deaths in America