
ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഡൽഹി പോലീസിന് ലഭിച്ചു. ഡൽഹി പോലീസ് കമ്മീഷണർ ബാലാജി ശ്രീവാസ്തവയ്ക്കാണ് ജൂലൈ 19 മുതൽ ഒക്ടോബർ 18 വരെ പ്രത്യേക അധികാരം ലഭിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഡൽഹിയിൽ കർഷക പ്രക്ഷോഭം ആരംഭിച്ചതും സ്വാതന്ത്ര്യദിനം അടുക്കാറായതുമാണ് ഇത്തരമൊരു അധികാരം കൈമാറാൻ കാരണമായത്.
എന്നാൽ സാധാരണ നടപടിക്രമം മാത്രമാണിതെന്ന് പോലീസ് അറിയിച്ചു.
ലഫ്റ്റനന്റ് ഗവർണർ അനിൽ ബയ്ജാൻ താൽക്കാലിക അധികാരമാണ് കമ്മീഷണർക്ക് നൽകിയിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജന്തർമന്തറിൽ കർഷകപ്രക്ഷോഭം നടക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് ഡൽഹിയും അതിർത്തി പ്രദേശങ്ങളും.
Story Highlights: Delhi police gets special power to arrest anyone if threat to national security