
ഹരിപ്പാട് സ്കൂട്ടർ കത്തിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹനെ (22 ) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.തന്റെ ബന്ധുവായ പാലപ്പമ്പിൽ കോളനിയിൽ രതീഷിന്റെ സ്കൂട്ടറാണ് അരുൺ കത്തിച്ചത്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന അരുണിനെ രതീഷ് വീട്ടിൽ എത്തി ഉപദേശിച്ചിരുന്നു.
ഇതിനു പ്രതികാരമായി കുരുമുളക് സ്പ്രേ കണ്ണിൽ അടിച്ച് സ്കൂട്ടർ എടുത്തു കൊണ്ടു പോകുകയും തുടർന്ന് കരുവാറ്റ ചർച്ചിൻ്റെ സമീപത്ത് വച്ചു കത്തിക്കുകയുമായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി അരുണിനെ ഇന്നലെ കരുവാറ്റ ഭാഗത്തുനിന്നും പോലീസ് പിടികൂടുകയായിരുന്നു.
Story highlight : Defendant arrested in drug case.