
രാജസ്ഥാനില് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില് 25കാരനായ അമ്മാവന് സ്പെഷ്യല് പോക്സോ കോടതി വധശിക്ഷ വിധിച്ചു.
കഴിഞ്ഞ മാസം സെപ്റ്റംബര് 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയായ 25കാരന് സഹോദരിയുടെ മകളായ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തെ പ്രതേക കോടതി പരിഗണിക്കുകയും പബ്ലിക് പ്രൊസിക്യൂട്ടര് സുമേര് സിങ് കോടതിയിൽ വാദിക്കുകയും ചെയ്തു.പൊലീസ് അന്വേഷണം വളരെ വേഗത്തിലായിരുന്നു നടത്തിയിരുന്നത്.
പ്രതിക്ക് മാനസികമായി യാതൊരുവിധ പ്രശ്നവുമില്ലെന്നും ഇയാൾ പൂര്ണ ആരോഗ്യവാനാണെന്നും കോടതി നിരീക്ഷിച്ചു.
കുട്ടിയെ പ്രലോഭിപ്പിച്ച് കൃഷിയിടത്തിലേക്ക് കൊണ്ടുപോയാണ് പ്രതി ബലാത്സംഗത്തിനു ഇരയാക്കിയത്.
സംഭവം കുട്ടി പുറത്തുപറയുമെന്ന് ഭയന്ന് കുട്ടിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില് ഉപേക്ഷിക്കുകയായിരുന്നു.
അമ്മയുടെ പരാതിയില് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.അന്ന് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
Story highlight : death penalty for a man in POCSO case.