
അഘാഡ പരിഷത്ത് അധ്യക്ഷന് നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തില് സിബിഐ സംഘം നരേന്ദ്ര ഗിരിയുടെ അതേ ഭാരത്തിലുള്ള ഡമ്മി ഫാനില് തൂക്കിയിട്ട് ഡമ്മി പരീക്ഷണം നടത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സിബിഐയോടൊപ്പം സെന്ട്രല് ഫൊറന്സിക് സയന്സ് സംഘവും പരിശോധന നടത്തി.ഡമ്മി പരീക്ഷണം പൂര്ണമായും ക്യാമറയില് പകർത്തിയിട്ടുണ്ട്.
ബല്ബീര് ഗിരി, മഹന്ത് നരേന്ദ്ര ഗിരിയുടെ ഡ്രൈവർ എന്നിവരെ സിബിഐ ചോദ്യം ചെയ്യലിനു വിധേയമാക്കി.മരണപ്പെട്ട ദിവസം നരേന്ദ്ര ഗിരി ആശ്രമത്തിൽ ആരെയൊക്കെ സന്ദര്ശിച്ചുവെന്ന വിവരങ്ങള് സിബിഐ പരിശോധിക്കുന്നുണ്ട്.ആശ്രമത്തിലെ എല്ലാ ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്യും.
ഡല്ഹിയില് നിന്നുമുള്ള 20 അംഗങ്ങൾ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.
Story highlight : Death of Narendragiri, CBI team conducted a dummy test.