
ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിലാണ് ഇന്ന് പുലർച്ചെ സംഭവം നടന്നത്. അരിക്കടമുക്ക് സ്വദേശി ലീനയാണ്(62) അമ്മ അന്നമ്മയെ(85) വെട്ടിക്കൊലപ്പെടുത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മരിച്ച അന്നമ്മയുടെ തലയ്ക്കും കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. പ്രതി ലീന നേരത്തെ മാനസികരോഗത്തിന് ചികിത്സതേടിയ ആളാണെന്ന് പോലീസ് പറഞ്ഞു.
വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയും ചിരട്ടയും ഉപയോഗിച്ച് കത്തിക്കാനും ഇവർ ശ്രമിച്ചു. മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്.
വിവാഹിതയായ ലീന ഭർത്താവും മകളുമായി അകന്നു കഴിയുകയാണ്. ഇരുവരെയും വീട്ടിൽ വരാൻ ഇവർ സമ്മതിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Story Highlights: Daughter killed Mother at Trivandrum.