
കണ്ണൂർ : റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂര മർദനത്തിനു ഇരയാക്കി.
കണ്ണൂർ നഹർ ആർട്സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം നടന്നത്.ചെക്കിക്കുളം സ്വദേശിയായ ബിഎ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർത്ഥി അൻഷാദാണ് മർദനത്തിനു ഇരയായത്.
സീനിയറായ പതിനഞ്ചോളം വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങിന്റെ പേരിൽ കോളജിലെ ശുചിമുറിയിൽ കയറ്റി മർദിക്കുകയായിരുന്നുവെന്ന് അൻഷാദ് പറയുന്നു.
മർദനമേറ്റ അൻഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായി ശുചിമുറിയിൽ കിടന്നു.
പെൺകുട്ടികളോട് സംസാരിക്കരുതെന്നും കൈയിൽ പൈസയുണ്ടെങ്കിൽ തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സീനിയർ വിദ്യാർത്ഥികൾ അൻഷാദിനെ മർദിച്ചത്.
തന്നെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ തിരിച്ചറിയുമെന്ന് ഭയന്ന് സിസിടിവി ക്യാമറയിൽ ഉൾപ്പെടാതിരിക്കാനാണ് അവർ ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും അൻഷാദ് പറഞ്ഞു.
കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ ഒന്നരയാഴ്ച മുൻപാണ് കോളജ് തുറന്നത്.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് കോളജ് മാനേജ്മെന്റിന്റെ നിലപാട്.
Story highlight : Cruelty to a student in the name of ragging at kannur.