ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂരത.

Anjana

Cruelty against child
Cruelty against child

ഉത്തർപ്രദേശിൽ ക്ലാസ്സിൽ ഭക്ഷണം കഴിക്കവേ വികൃതി കാട്ടിയതിന് രണ്ടാം ക്ലാസുകാരന് നേരെ അധ്യാപകന്റെ ക്രൂരത. 

കെട്ടിടത്തിനു മുകളിൽ നിന്നും കാല് തൂക്കിപ്പിടിച്ച് ആയിരുന്നു രണ്ടാം ക്ലാസുകാരനെ അധ്യാപകൻ ശിക്ഷിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉത്തർ പ്രദേശിലെ മിർസാപൂർ അഫ്രോറയിലാണ് സംഭവം.സ്വകാര്യ സ്കൂളായ സദ്ഭാവൻ ശിക്ഷൺ സൻസ്ഥൻ ജൂനിയർ സ്കൂളിലെ പ്രധാന അദ്ധ്യാപകനായ മനോജ് വിശ്വകർമ്മയാണ് ഈ ക്രൂരത കാട്ടിയത്.


സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും അധ്യാപകൻ കുട്ടിയെ തലകീഴായി പിടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് അപ്പോൾ മറ്റുകുട്ടികൾ ഇതെല്ലാം നോക്കിനിൽക്കുകയായിരുന്നു.

കുഞ്ഞ് കരഞ്ഞു ക്ഷമാപണം നടത്തിയപ്പോഴാണ് അധ്യാപകൻ കുട്ടിയെ നിലത്ത് ഇറക്കിയത് അദ്ധ്യാപകൻറെ ഈ ക്രൂരതയെ വിമർശിച്ച് കുട്ടിയുടെ രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.

“എൻറെ മകൻ മറ്റു കുട്ടികൾക്കൊപ്പം കഴിക്കാൻ പോയിരുന്നു.കുട്ടി അല്പം വികൃതിയാണ്.ഇതിനാണ് പ്രിൻസിപ്പൽ മകന്റെ ജീവൻ അപകടത്തിലാകുന്ന ശിക്ഷ നൽകിയതെന്നും” കുട്ടിയുടെ രക്ഷിതാക്കൾ പ്രതികരിച്ചു.

സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് പ്രവീൺകുമാർ ലക്ഷ്കർ അന്വേഷണം നടത്താൻ ഉത്തരവിട്ടു.

Story highlight : Cruelty against child in uttar pradesh