Headlines

Kerala News, Politics

കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.

സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനായി കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതി ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാൽ ചോദ്യം ചെയ്യലിൽ മഞ്ചേശ്വരം കോഴ കേസിലെ കുറ്റാരോപണങ്ങൾ കെ സുരേന്ദ്രൻ നിഷേധിക്കുകയും സുന്ദരയ്ക്ക് പണം നൽകിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്നുമാണ് മൊഴി നൽകിയത്.

സുന്ദരയെ അറിയില്ല, താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.കേസ് രാഷ്ട്രീയ പ്രേരിതം നിയമപരായി നേരിടും.നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

നിലവിൽ കേസിലെ ഏക പ്രതി സുരേന്ദ്രനാണ്.ഐപിസി 171 B, E വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Story highlight : Crime Branch questioned K Surendran on Manjeswaram  Bribery Case.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Related posts