പാലക്കാട് കോണ്ഗ്രസില് നിന്നും പാർട്ടിവിട്ട വിമത നേതാവ് എ വി ഗോപിനാഥനു പ്രശംസയുമായി സിപിഐഎം. ഇപ്പോഴത്തെ കോണ്ഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആശങ്കാകുലനായ ഒരു പ്രവര്ത്തകന്റെ പ്രതികരണമാണ് ഗോപിനാഥിന്റേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് പറഞ്ഞു.
താഴെ തട്ടിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കുന്നയാളാണ് എ വി ഗോപിനാഥൻ. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പങ്കുവയ്ക്കുന്നയാൽ ഇപ്പോൾ എടുത്തിരിക്കുന്നത് നല്ല തീരുമാനമാണെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
സിപിഐഎമ്മിലേക്ക് ഗോപിനാഥ് ചേര്ന്നേക്കുമെന്ന ഊഹാപോഹങ്ങള്ക്കിടെയാണ് മുന് കോണ്ഗ്രസ് നേതാവിനു പ്രശംസയുമായുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുന്നതിനു ഗോപിനാഥ് വിമുഖത കാട്ടിയിരുന്നില്ല.
ഡിസിസി അധ്യക്ഷ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കി കോണ്ഗ്രസിൽ നിന്നും രാജിവച്ച എവി ഗോപിനാഥിന് തിരികെവരാമെന്ന് പ്രതികരണവുമായി കെ മുരളീധരന് എംപി. പാര്ട്ടിയിലേക്ക് തിരികെയെത്തിയാൽ അര്ഹിക്കുന്ന സ്ഥാനം നല്കുമെന്നും മുരളീധരന് കൂട്ടിച്ചേർത്തു.
എ. വി ഗോപിനാഥിന്റെ രാജിവയ്പ്പ് അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹത്തിന് പാർട്ടിയിലേക്ക് തിരികെ വരാമെന്നുമായിരുന്നു കെ മുരളീധരന് പറഞ്ഞത്.
എ വി ഗോപിനാഥിന്റെ മുഖ്യമന്ത്രിക്ക് അനുകൂലമായുള്ള പ്രസ്ഥാവന ഖേദകരമാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി. രമേശ് ചെന്നത്തലയും ഉമ്മന്ചാണ്ടിയും അച്ചടക്കത്തിന്റെ പരിധിയില് നിന്നുകൊണ്ടാണ് പ്രതികരണം അറിയിച്ചതെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
Story highlight : CPIM postiveley responded on A V Gopinath’s resignation from UDF.