
ബെംഗളൂരു: നടപ്പാതയിലേക്ക് കാർ പാഞ്ഞുകയറി തമിഴ്നാട് എംഎൽഎയുടെ മകനടക്കം ഏഴുപേർ മരണപ്പെട്ടു. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ. പ്രകാശിന്റെ മകൻ കരുണസാഗറും ഭാര്യ ഡോ.ബിന്ദുവുമടക്കം 7 പേരാണ് മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ന് പുലർച്ചെ 2 മണിക്ക് ബെംഗളൂരു കോറമംഗലയിലാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറി വൈദ്യുത പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കാറിൽ യാത്ര ചെയ്തിരുന്ന ആരും തന്നെ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. മൂന്ന് സ്ത്രീകൾ അടക്കം 6 പേർ സംഭവസ്ഥലത്തും ഏഴാമത്തെയാൾ ആശുപത്രിയിൽവച്ചും മരണപ്പെടുകയായിരുന്നു.
Story highlight : Seven killed in car crash in Bangalore.