
ചേർത്തലയിൽ കഴിഞ്ഞ ദിവസമാണ് 25കാരിയായ ഹരികൃഷ്ണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം തന്നെ സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നിരുന്നു. സംഭവത്തിനെ തുടർന്ന് സഹോദരീ ഭർത്താവ് രതീഷ് ഒളിവിൽ പോയതോടെ സംശയം ബലപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അന്വേഷണം രതീഷിലേയ്ക്ക് നീണ്ടതോടെ ഇന്നലെ ഇയാൾ പിടിയിലായി.ഇയാൾ,വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.രതീഷ് വർക്ക് ഷോപ്പ് ജീവനക്കാരനാണ്.കൊല്ലപ്പെട്ട ഹരികൃഷ്ണ ഇയാളുടെ ഭാര്യ നീതുവിന്റെ സഹോദരിയാണ്. ഹരികൃഷ്ണ, ആലപ്പുഴ മെഡിക്കൽ കോളജിലെ താത്ക്കാലിക നഴ്സായിരുന്നു.
Story highlight : Cherthala woman killed in murder Ratheesh pleads guilty.