ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതി പിടിയിൽ.

Anjana

ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതിപിടിയിൽ
ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതിപിടിയിൽ

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊച്ചി ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതി ജിപ്‌സനെതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

പീഡനക്കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും സംഭവത്തില്‍ കേസെടുക്കുകയും ചെയ്തിരുന്നു.പൊലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കിയിരുന്നു. യുവതിക്കും പിതാവിനും എതിരെയാണ് കേസില്‍ അക്രമം നടന്നിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വര്‍ണം നല്‍കാത്തതിനെ തുടർന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം ജിപ്‌സണ്‍ ഭാര്യാ പിതാവിന്റെ കാല് തല്ലിയൊടിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തിയാതായി വിവരം.

ഇയാളിൽ നിന്ന് ഭാര്യയ്ക്കും ക്രൂരമായ ശാരീരിക പീഡനമാണ്ഏല്‍കേണ്ടി വന്നിരുന്നത്. ഉപദ്രവത്തിന് ഭര്‍തൃമാതാപിതാക്കളും കൂട്ടുനിന്നിരുന്നു.

യുവതിയുടെ വീട് വനിതാ കമ്മീഷന്‍ അംഗങ്ങൾ സന്ദര്‍ശിച്ചിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറും പച്ചാളം സ്വദേശിയുമായ ജിപ്‌സന് എതിരെയാണ് പരാതി. ദുര്‍ബലമായ വകുപ്പുകള്‍ ആയിരുന്നു ജിപ്‌സന് എതിരെ ആദ്യം പൊലീസ് ചുമത്തിയിരുന്നത് എന്നും വിവരമുണ്ട്.

Story headlines : Chakkarapparambu dowry molestation accused arrested.