
കേരളത്തിൽ വാക്സിൻ ദൗർലഭ്യതയെ തുടർന്ന് കൂടുതൽ വാക്സിനുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകി. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം മൂലം വാക്സിൻ വിതരണം നിർത്തി വയ്ക്കേണ്ടതായ സാഹചര്യം വന്നതിനാലാണ് ഇടത് എംപിമാർ കേന്ദ്ര ആരോഗ്യ മന്ത്രിയെ നേരിട്ട് കണ്ടു വിഷയം അറിയിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വാക്സിനേഷനിലും കോവിഡ് ചികിത്സയിലുമെല്ലാം കേരളം മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. വാക്സിൻ ഒട്ടും പാഴാക്കാതെ പരമാവധി വിനിയോഗിക്കുന്ന കേരളത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
അതേസമയം വാക്സിൻ നൽകാൻ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചെങ്കിലും എത്ര ഡോസുകൾ നൽകുമെന്ന് അറിയിച്ചിട്ടില്ല.
Story Highlights: Centre to allot more vaccine dose to Kerala.