സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച.

Anjana

സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച
സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഫലം ജൂലൈ 25നാണ് പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ആം തീയതിയിലേക്ക് മാറ്റി.

സിബിഎസ്ഇ നിലവിലെ മാറ്റമനുസരിച്ച് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫലം വൈകാന്‍ കാരണമായത് സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതിനാലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊവിഡിനെ തുടര്‍ന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത് ഏപ്രില്‍ 15നാണ്. പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുന്നത് പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ്.

പത്താം ക്ലാസ് ഫലത്തില്‍ മുന്‍ വര്‍ഷത്തെ മാര്‍ക്കുകളും പരിഗണിക്കണമെന്ന് സിബിഎസ്ഇ പറഞ്ഞിരുന്നു.

Story highlight: CBSE Class X results will be announced on Tuesday.