
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യവ്യാപകമായി റെയ്ഡ് നടത്തിവരികയാണ് സിബിഐ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതുവരെ 14 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.ഇതുമായി ബന്ധപ്പെട്ട് 23 കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തു.സംഭവത്തിൽ 83 പേരെ പ്രതിചേർത്തതായും സിബിഐ പറയുന്നു.
നിരവധി ഗ്രൂപ്പുകളിലായി അയ്യാരിത്തോളം പേർ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.
ഇതു സംബന്ധിച്ച് 14 സംസ്ഥാനങ്ങളിലെ 77 സ്ഥലങ്ങളിലായാണ് റെയ്ഡ് നടത്തിയത്.
വിദേശത്ത് നിന്നുള്ള പ്രതികളെ ഇന്ത്യയിലേക്കെത്തിക്കാൻ ഇന്റർപോളിന്റെ സഹായം അവശ്യപ്പെട്ടിട്ടുണ്ട്.വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും സി.ബി.ഐ വ്യക്തമാക്കി.
Storyhighlight : CBI raid on sharing of child porn.