സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് എന് പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്ആര് രജിസ്റ്റര് ചെയ്തു. മാതൃഭൂമി റിപ്പോര്ട്ടര് പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്.
ആഴക്കടല് കരാര് വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള് ചോദിച്ചപ്പോള് വാട്സ്പ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതി. പത്രപ്രവര്ത്തക യൂണിയന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില് കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്ഐആറില് പറയുന്നു.
ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്ക്ക് മറുപടിയായിട്ടാണ് എൻ പ്രശാന്ത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള് അയച്ചത്.
മാധ്യമപ്രവർത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോൾ പ്രതികരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്സാപ്പിലൂടെ സന്ദേശമയച്ചതെന്ന് ലേഖിക പറയുന്നു.
Story highlight : case against N Prasanth IAS for sending obscene stickers to woman journalist.