
കോയമ്പത്തൂരില് അവിനാശി റോഡില് ചെന്നിയപാളയത്തിനു സമീപം ഓടുന്ന കാറില്നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അര്ധ നഗ്നമായ മൃതദേഹത്തില് കൂടി പുറകെ വന്ന വാഹനങ്ങള് കയറി ഇറങ്ങി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
യാത്രക്കാര് അറിയിച്ചതിനെ തുടര്ന്ന് പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂര് മെഡിക്കല് കോളജ് ആശുപത്രി മോര്ച്ചറിയിലേക്കു മാറ്റി. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തില് രണ്ട് പ്രത്യേക സംഘങ്ങള് രൂപീകരിച്ച് കാർ കണ്ടെത്താന് അന്വേഷണം തുടങ്ങി. യുവതിയെ ഇതുവരെ തിരിച്ചറിയാന് കഴിഞ്ഞിട്ടില്ല.
Stoty Highlight: woman’s dead body thrown from car.