കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യുബോണിക്ക്(ബ്ലാക്ക് ഡെത്ത്) തിരിച്ചെത്തിയേക്കാമെന്ന് റഷ്യൻ ആരോഗ്യ വിദഗ്ധയായ ഡോ. അന്ന പോപ്പോവ.
പതിനാലാം നൂറ്റാണ്ടിൽ 200 മില്യൻ പേരുടെ ജീവൻ കവർന്ന ബ്ലാക്ക് ഡെത്ത്, അക്കാലത്ത് 60% യൂറോപ്യൻ ജനങ്ങൾക്കും ജീവഹാനി സമ്മാനിച്ചു.
റഷ്യ അമേരിക്ക ചൈന എന്നിവിടങ്ങളിൽ സമീപ വർഷങ്ങളിൽ പ്ലേഗ് റിപ്പോർട്ട് ചെയ്തു.
ഉടനടി തന്നെ കാലാവസ്ഥ പ്രതിസന്ധികൾക്കെതിരെ ഭരണകൂടങ്ങൾ പ്രവർത്തിക്കണമെന്ന് യൂണിസെഫ് നിർദ്ദേശിച്ചു എലികളിൽ നിന്ന് ഈച്ചകൾ പരത്തുന്ന ഈ രോഗത്തിന് കൃത്യസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ രോഗിയുടെ ജീവൻ നഷ്ടമാവും.
അതേസമയം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുവാൻ ഉള്ള സാധ്യത വളരെ വിരളമാണ്.
പനി ,ജലദോഷം, തലവേദന, ശരീരവേദന, ബലഹീനത, ഛർദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
കോംഗോ, മഡഗാസ്കർ,പെറു എന്നീ രാജ്യങ്ങളിൽ ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നു
News highlight : Black death disease and its comeback