Headlines

World

ഇന്ന് മണ്ടേല ദിനം.

ഇന്ന് മണ്ടേല ദിനം

കറുത്ത വർഗ്ഗക്കാർക്ക് നേരെയുള്ള വർണ്ണ വിവേചനങ്ങൾക്കെതിരെ ജീവിതാവസാനം വരെ പോരാടിയ നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് മണ്ടേല ദിനമായി ആചരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കറുത്ത വർഗക്കാരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ശക്തമായി ശബ്ദമുയർത്തിയതിന്റെ പേരിൽ സ്വന്തം നാട്ടിൽ ഭീകരനെന്ന് മുദ്രകുത്തി 27 വർഷം തടവറ വാസം അനുഭവിച്ച വ്യക്തിയാണ് മണ്ടേല.

പലപ്പോഴും ഏകാന്തവാസം അനുഭവിക്കേണ്ടിവന്ന മണ്ടേല മരിച്ചു എന്നു വരെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അപ്പോഴെല്ലാം പോരാട്ടവഴിയിൽ നിന്നും പിന്നോട്ടില്ലെന്ന് ദൃഢനിശ്ചയം ആയിരുന്നു മണ്ടേലക്ക്. പോരാട്ടങ്ങൾക്ക് അവസാനം ചരിത്രം അയാളെ കുറ്റവിമുക്തനാക്കി.

1994ൽ കറുത്ത നിറം ഉള്ളവനും തുല്യാവകാശം ആയി ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡണ്ടായി. അനുരഞ്ജനത്തിന്റെ പ്രവാചകനായി. മണ്ടേലയുടെ മാർഗ്ഗദീപം ഗാന്ധിജിയായിരുന്നു.

1993 ലെ നൊബേൽ പുരസ്‌കാരം, ഇന്ത്യയുടെ ഭാരതരത്‌ന, അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, സോവിയറ്റ് യൂണിയനിൻറെ ഓർഡർ ഓഫ് ലെനിൻ, 300ലധികം രാജ്യാന്തര പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ചു.

2009ലാണ് ഐക്യരാഷ്ട്രസഭ കറുത്തവനും സ്വപ്നം കാണാൻ അവകാശം ഉണ്ടെന്ന് ലോകത്തെ പഠിപ്പിച്ച മണ്ടേലയുടെ ജന്മദിനം മണ്ടേല ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ദിനാചരണം നടത്തപ്പെടുന്ന അപൂർവതയ്ക്ക് അന്ന് ലോകം സാക്ഷിയായി.

Long Walk to Freedom, സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട യാത്ര എന്നതാണ് മണ്ടേലയുടെ ആത്മകഥ. 2013 ഡിസംബർ അഞ്ചിന് മണ്ടേല ലോകത്തോട് വിടപറഞ്ഞു. മണ്ടേലയുടെ 103 ആം ജന്മ ദിനമാണിന്ന്.

Story Highlights: Birthday of Nelson Mandela, who fought against apartheid till the end of his life.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts