പ്രമുഖ നടനും കൊല്ലം എംഎൽഎയുമായ മുകേഷിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രശസ്ത നർത്തകി മേതിൽ ദേവിക കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സംഭവത്തിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഫേസ്ബുക പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വാർത്തകൾ ശരിയാണെങ്കിൽ മുകേഷ് എംഎൽഎയ്ക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാൻ സംസ്ഥാന പോലീസ് വകുപ്പും സ്വമേധയാ കേസെടുക്കാൻ വനിതാകമ്മീഷനും തയ്യാറാകണമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.
മുകേഷിന്റെ മുൻഭാര്യ സരിത സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെ പറ്റി പരസ്യമായി പലപ്പോഴും പറഞ്ഞതാണ്. എന്നാൽ ഇടതുപക്ഷം അദ്ദേഹത്തിന് സംരക്ഷണം ഒരുക്കി വെള്ളപൂശുകയായിരുന്നെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു.
Story Highlights: Bindu Krishna criticizes MLA Mukesh over Mukesh – Methil Devika Divorce