ഈ വര്ഷത്തെ രസതന്ത്ര നോബേല് സമ്മാനത്തിനു അർഹരായി ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും.
അസിമെട്രിക്ക് ഓര്ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് ഇരുവരും നോബേല് സമ്മാനത്തിനു അർഹമായത്.
ബെഞ്ചമിന് ലിസ്റ്റ് ജര്മ്മനിയിലെ മാക്സ് പ്ലാങ്ക് ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്.
അമേരിക്കയിലെ പ്രിന്സ്റ്റണ് സര്വ്വകലാശാലയിലെ പ്രൊഫസറാണ് മാക്മില്ലന്.
രണ്ടായിരം വരെയും രണ്ട് തരം ഉത്പ്രേരണങ്ങള് മാത്രമേ ഉള്ളൂവെന്നാണ് കരുതപ്പെട്ടിരുന്നത്.എന്നാൽ മൂന്നാമതൊരു തരം കറ്റാലിസിസ് സാധ്യമാണെന്ന് ഈ രണ്ട് ശാസ്ത്രജ്ഞരും ചേര്ന്നാണ് കണ്ടെത്തിയത്.
ചെറിയ ജൈവ കണികകളെ ഉപയോഗിച്ചുകൊണ്ട് രാസപ്രവര്ത്തനങ്ങള് നടത്താമെന്നും ഇവര് കണ്ടെത്തി.
Story highlight : Benjamin List and David Macmillan won the Nobel Prize in Chemistry