‘ഇന്‍സ്പിരേഷന്‍ 4’ന് തുടക്കം; നാലംഗ സാധാരണക്കാര്‍ ബഹിരാകാശത്ത്.

Anjana

ഇന്‍സ്പിരേഷന്‍4 സ്പേസ്X ബഹിരാകാശ ടൂറിസം
ഇന്‍സ്പിരേഷന്‍4 സ്പേസ്X  ബഹിരാകാശ ടൂറിസം
Photo Credit : twitter/inspiration4x

സ്പേസ് എക്സിന്‍റെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇന്‍സ്പിരേഷന്‍ 4’ന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെ ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത  നാലംഗസംഘത്തേയും വഹിച്ചു ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നും സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടു.

സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ കാപ്സ്യൂളിനെ ബഹിരാകാശത്ത് എത്തിക്കാൻ സഹായിച്ചത്.ഹോളിവുഡിലെ സൂപ്പര്‍ഹീറോ ചിത്രമായ ‘ഫെന്‍റാസ്റ്റിക്ക് 4നെ’ ഓർമപ്പെടുത്തും വിധത്തില്ലാണ് ദൗത്യത്തിന് ‘ഇന്‍സ്പിരേഷന്‍ 4’ എന്ന പേര് സ്പേസ് എക്സ് നല്‍കിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് തുടങ്ങിയവർ ആരംഭിച്ച ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു തകർപ്പൻ ചുവടുവയ്പ്പാണ് ഈ പുതിയ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക്സിന്റേത്.

മൂന്ന് ദിവസം  ഭൂമിയെ വലം വയ്ക്കുകയെന്നതാണ് ‘ഇന്‍സ്പിരേഷന്‍ 4’ സംഘത്തിന്‍റെ ലക്ഷ്യം.യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍ ഫ്ലോറിഡ  മൂന്ന് ദിവസത്തിന് ശേഷം  അത്ലാറ്റിക്ക് സമുദ്രത്തില്‍ പതിക്കുമെന്ന് കരുതുന്നു. ‘ഇന്‍സ്പിരേഷന്‍ 4’ന് പണം മുടക്കിയ ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ് അതിലെ പ്രധാന യാത്രക്കാരന്‍.

മുപ്പത്തെട്ടുകാരനായ ജാറെദ് ഉൾപ്പെടെ രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ്  സംഘത്തിലുൾപ്പെട്ടിരിക്കുന്നത്.ക്യാന്‍സറിനെതിരെ പൊരുതി വിജയിച്ച ഫിസിഷ്യനായ ഹെയ്ലി ( 29 ) യാണ് ഇതിലെ ശ്രദ്ധേയമായ മറ്റൊരഗം.51കാരിയായ സിയാന്‍ പ്രൊക്റ്റര്‍, യുഎസ് വ്യോമസേന മുന്‍ പൈലറ്റും, 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്കി തുടങ്ങിയവരാണ് സംഘത്തിലെ മറ്റുള്ളവര്‍.

ഈ യാത്രയുടെ പ്രധാന ലക്ഷ്യമെന്നത് ദൗത്യസംഘത്തിലെ ഹെയ്ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരിക്കന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ്.ഇവർ തിരിച്ചെത്തിയ ശേഷം തങ്ങൾ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കള്‍ ലേലം ചെയ്തുകൊണ്ടാണ് ഈ തുക കണ്ടെത്തുന്നത്.

Story highlight: Beginning of ‘Inspiration 4’, A group of four people in space.