
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കില്ല.തുരുവോണദിനത്തോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു തീരുമാനം. തിരുവോണ ദിനത്തില് ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കേണ്ടെതില്ലെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ബാറുകൾ തുറക്കില്ലെന്ന കാര്യം ഉറപ്പായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബെവ്കോ ഔട്ട്ലറ്റുകള് തുറക്കാത്തതുകൊണ്ട് ബാറുകളില് അനിയന്ത്രിതമായ തിരക്കുണ്ടാവാനും ഇത് കൊവിഡ് മാനദണ്ഡങ്ങള് ലംഘിക്കാനുമുള്ള സാഹചര്യത്തിലെത്തുകയും ചെയ്യും.അതിനാൽ ബാറുകളും തുറക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിർദേശം.
മദ്യശാലകളുടെ പ്രവർത്തന സമയം ഓണത്തിരക്ക് പ്രമാണിച്ച് നേരത്തെ കൂട്ടിയിരുന്നു.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെയായിരുന്നു എക്സൈസ് കമ്മീഷണർ നിർദേശിച്ച പ്രവർത്തന സമയം.
Story highlight: Bars in the state will not open today