Headlines

Sports

സ്വവര്‍ഗ ദമ്പതികളായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് പെണ്‍കുഞ്ഞ്.

ഓസ്ട്രേലിയൻ  ക്രിക്കറ്റ് താരങ്ങൾക്ക് പെണ്‍കുഞ്ഞ്

സിഡ്നി: സ്വവർഗ ദമ്പതികളായ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു. ക്രിക്കറ്റ് താരങ്ങളായ മേഗൻ ഷൂട്ടിനും പങ്കാളി ജെസ്സ് ഹോളിയോക്കെയ്ക്കുമാണ് പെൺകുഞ്ഞ് പിറന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കാര്യം മേഗൻ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.കുഞ്ഞിന്റെ ജനനം ഓഗസ്റ്റ് 17-ന് രാത്രി 10 മണിക്ക് ശേഷമായിരുന്നുവെന്നും മേഗൻ കുറിച്ചിട്ടുണ്ട്. 2019-ൽ വിവാഹിതരായ ഇവർ ഈ വർഷം മെയിലാണ് ഒരു കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നറിയിച്ചത്.

കുഞ്ഞിന് പേരിട്ടിരിക്കുന്നത് റിലീ ലൂയിസ് ഷൂട്ട് എന്നാണ്. ജെസ്സ് ഹോളിയോക്കെയാണ് കുഞ്ഞിന് ജന്മം കൊടുത്തത്. കുഞ്ഞിനോടൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

എന്നാൽ ഗർഭധാരണം സംബന്ധിച്ച വിവരങ്ങൾ മേഗൻ പുറത്തുവിട്ടിട്ടില്ല. 65 ഏകദിനങ്ങളും 73 ട്വന്റി20 മത്സരങ്ങളും ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടുള്ള ഇരുപത്തെട്ടുകാരിയായ താരമാണ് മേഗൻ ഷൂട്ട്.

Story highlight : Baby girl for lesbian couple Australian cricketers.

More Headlines

ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുട്ടികൾ ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് കളത്തിലിറങ്ങി
ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; സ്വർണം നഷ്ടമായത് 1 സെന്റീമീറ്റർ വ്യത്യാസത്തിന്
ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന്; എതിരാളികൾ പഞ്ചാബ് എഫ്സി

Related posts