
പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് കരിമ്പ് കർഷകർ. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് പ്രതിഷേധം.
വെള്ളിയാഴ്ച ആരംഭിച്ച സമരം രണ്ടാം ദിവസത്തിലെത്തിയപ്പോഴാണ് ഗതാഗതത്തെ കാര്യമായി ബാധിച്ചത്. പ്രതിഷേധവുമായി എത്തിയ കര്ഷകര് ട്രെയിന് ഗതാഗതവും റോഡ് ഗതാഗതവും തടസപ്പെടുത്തി.
കർഷകർ സസ്ഥാനത്തിന്റെ വിവധയിടങ്ങളിൽ റെയിൽപാത ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കി. അതേസമയം, അവശ്യ സര്വീസുകള്ക്കുള്ള വാഹനങ്ങള് കര്ഷകര് കടത്തിവിടുന്നുണ്ട്.
സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച മുതലാണ് കർഷകർ സമരം ആരംഭിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കർഷകർ അറിയിച്ചു.
Story highlight : farmers protest against government in Panjab.