കേരളത്തിൽ സി.പി.എമ്മിന് ഭരണത്തുടർച്ച അസ്വസ്ഥപ്പെടുത്തുന്നു; അരുന്ധതി റോയ്

നിവ ലേഖകൻ

കേരളം ഭരണത്തുടർച്ച അസ്വസ്ഥപ്പെടുത്തുന്നു അരുന്ധതിറോയ്
കേരളം ഭരണത്തുടർച്ച അസ്വസ്ഥപ്പെടുത്തുന്നു അരുന്ധതിറോയ്

സി.പി.എമ്മിന് കേരളത്തിൽ ഭരണത്തുടർച്ച സംഭവിച്ചത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സിപിഎമ്മിന് വിമർശനങ്ങൾ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസ്റ്റ് പ്രവണതയുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരേ ശക്തമായി നിലകൊള്ളുന്നുണ്ട്. പക്ഷേ, പല സ്ഥാപനങ്ങളും  ക്രിസ്ത്യൻ പള്ളികളിലെ പല വിഭാഗങ്ങളും സി.പി.എമ്മിലെത്തന്നെ ചില വിഭാഗങ്ങളും ഉൾപ്പെടെ ഇസ്ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങൾ കാണിക്കുന്നുണ്ട്.

കേരളത്തിൽ സി.പി.എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. കേരളത്തിലെ ജനങ്ങൾ ഓരോ അഞ്ചുവർഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേർവരയിൽ നിർത്തുകയായിരുന്നു  ഇതുവരെ.

എന്നാൽ ഇപ്രാവശ്യം ആ ചാക്രികമായ മാറ്റം ഉണ്ടായില്ല. അത് കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നുകൊണ്ടുമല്ല, സി.പി.എമ്മിന്റെ ഗുണത്തെക്കരുതിത്തന്നെയെന്ന് അരുന്ധതി അഭിപ്രായപ്പെട്ടു.

ഇത്രയും വർഷങ്ങൾക്കുശേഷവും ജാതിചിന്തകളെ ചോദ്യം ചെയ്യാൻ കഴിയാത്തത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു ദുരന്തമാണ്. തുടർച്ചയായി അധികാരത്തിൽ ഇരിക്കുക എന്നത് തീർച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണ്.

  കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം

എന്നാൽ നമ്മുടെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന് മാർക്സിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾകൊണ്ട് വളരെയധികം നേട്ടങ്ങളുണ്ടായിട്ടുണ്ടെനന്നും അരുന്ധതി കൂട്ടിച്ചേർത്തു.

ആദ്യ നോവലായ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സി’ ൽ കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചിരുന്നു. അതിന് കാരണം ജാതിപ്രശ്നങ്ങളെ നേരിടുന്നതിനുള്ള അതിന്റെ കഴിവില്ലായ്മകൊണ്ടാണ്. 

അതിൽ ഒട്ടും പശ്ചാത്താപമില്ല. അതിന് താൻ കമ്യൂണിസ്റ്റ് വിരുദ്ധ ആണെന്നൊക്കെ പറഞ്ഞ് അപമാനിക്കാൻ വേണ്ടി പലരും വായിൽ തോന്നുന്നതൊക്കെ പറഞ്ഞത് തികച്ചും അസംബന്ധമാണ്.

Story highlight : Arundhati Roy’s arguments against CPIM

Related Posts
ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകള്ക്ക് തുടക്കം
Sabarimala temple opening

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് നട Read more

സ്വർണവില കുതിക്കുന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ!
Kerala gold price

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. Read more

  വെടിനിർത്തൽ ഇസ്രായേൽ ലംഘിക്കില്ലെന്ന് ഉറപ്പാക്കണം: സിപിഐഎം
ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്ന സംഭവം; അന്വേഷണം ആരംഭിച്ച് സി.പി.ഐ.എം
G Sudhakaran controversy

സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്ന സംഭവത്തിൽ ജില്ലാ നേതൃത്വം Read more

പാർട്ടി രേഖ ചോർന്നതിൽ പരാതിയുമായി ജി. സുധാകരൻ; അന്വേഷണം ആരംഭിച്ച് സി.പി.ഐ.എം
G. Sudhakaran complaint

തനിക്കെതിരായ പാർട്ടി രേഖ ചോർന്ന സംഭവത്തിൽ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന് പരാതി നൽകി Read more

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു; വി.ഡി. സതീശനെതിരെ ആരോപണം
Youth Congress CPIM Join

യൂത്ത് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് അഖിൽ രാജ് സിപിഐഎമ്മിൽ ചേർന്നു. വി.ഡി. Read more

  പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു
ജി. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി CPM റിപ്പോർട്ട്
G. Sudhakaran CPM report

ജി. സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് Read more

ഇന്ത്യയിലെ ആദ്യ AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ്
AI filmmaking course

സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എ.ഐ. ഫിലിം മേക്കിങ് Read more

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 19 വരെ Read more

കേരളത്തിൽ തുലാവർഷം: വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read more