Headlines

Kerala News

കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആനി രാജ; ഗൗരവകരമെന്ന് വി ഡി സതീശൻ.

കേരള പൊലീസിനെതിരെ ആനി രാജ

സിപിഐ നേതാവ് ആനി രാജ കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ വിമർശനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസില്‍ നിന്നും സ്ത്രീസുരക്ഷ സംബന്ധിച്ച സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വം ഇടപെടലുകൾ ഉണ്ടാകുകയാണ്. സംസ്ഥാനത്ത് ഗാര്‍ഹിക പീഡനത്തിനെതിരെ കാര്യക്ഷമമായി നിയമം നടപ്പിലാക്കുന്നില്ല. പല മരണങ്ങളും സംഭവിക്കുന്നത് പൊലീസുകാരുടെ അനാസ്ഥമൂലമാണ്.

ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാർക്കെതിരായി ദളിത് പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നും ആനി രാജ ആവശ്യപ്പെടുകയുണ്ടായി. പൊലീസിനിടയില്‍ കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനായി ആര്‍എസ്എസ് ഗ്യാങ് നിലവിലുണ്ടെന്നതാണ്  സംശയം.

സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പ് ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ആനി രാജ വ്യക്തമാക്കി. ഇതേ സമയം, ആനി രാജ ഉന്നയിച്ച കാര്യങ്ങൾ ഗൗരവകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കാം ആനി രാജ ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാരിനോട് തെളിവുകൾ വെളിപ്പെടുത്തണെമെന്നും ആനി രാജ ചൂണ്ടി ക്കാ ട്ടിയ വിഷയത്തിൽ മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Story highlight : Annie Raja agianst kerala police.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു

Related posts