മുംബൈ: ക്ഷേത്രങ്ങൾ തുറക്കാത്ത മഹാരാഷ്ട്ര സർക്കാർ നടപടിക്കെതിരെ അണ്ണാ ഹസാരെ. കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രത്തിലെ നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഹസാരെ പറഞ്ഞു. റെലഗാൻ സിദ്ധിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ ബിജെപിയും ഉദ്ധവ് താക്കറെ സർക്കാറിനെതിരെ രംഗത്തെത്തി. ക്ഷേത്രങ്ങൾ തുറക്കണമെന്നും ബാറുകളേക്കാളും മാളുകളേക്കാളും കുറവാണ് ക്ഷേത്രത്തിലെത്തുന്നവരെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി.
അതിനിടെ, ഒരു ഘട്ടത്തിൽ രൂക്ഷമായിരുന്ന കോവിഡ് മഹാരാഷ്ട്രയിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. ശനിയാഴ്ച 4831 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 126 പേർ മരണത്തിന് കീഴടങ്ങി. കോവിഡ് ഭീതി കുറഞ്ഞതോടെ സർക്കാർ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlight: Anna Hassare against to Maharashtra government’s rule about not to reopening temple