
രണ്ട് വയസുകാരനെ അമ്മ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ വെച്ചാണ് സംഭവം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. കുഞ്ഞിൻ്റെ വായിൽ നിന്ന് രക്തം വരുന്നതടക്കമുള്ള ദൃശ്യം വീഡിയോയിൽ പകർത്തിയത് അമ്മ തുളസി തന്നെയാണ്.
ഇവർക്കെതിരെ തമിഴ്നാട് സത്യമംഗലം പൊലീസ് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തുളസിയെ അറസ്റ്റ് ചെയ്തു.
Story Highlight : mother thrashes two year old boy following dispute with husband.