കോവിഡ് ഭീതിയെ തുടർന്ന് കൊല്ലം പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി. പുനലൂർ തൊളിക്കോട് സജി കുമാർ- രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ്(20) ജീവനൊടുക്കിയത്. സഹോദരന് കോവിഡ് ബാധിച്ചതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പുലർച്ചെയാണ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കോവിഡ് ഭീതി കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മൊബൈലിലെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കാരം നടക്കും.
Story Highlights: Student committed suicide in Punalur due to covid fear.