
ഇന്ത്യയിൽ നിന്നുള്ളവർക്കുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക. അമേരിക്കയിലേക്ക് മുഴുവൻ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യാൻ ബൈഡൻ സർക്കാർ അനുമതി നൽകി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അമേരിക്കയിലേക്ക് യാത്ര നടത്തുന്ന എല്ലാവരും ബൈഡൻ സർക്കാരിന്റെ പുതിയ നിയമ പ്രകാരം മുഴുവന് ഡോസ് കൊവിഡ് വാക്സീന് സ്വീകരിച്ച സർട്ടിഫിക്കറ്റ് വിമാനങ്ങളില് പ്രവേശിക്കുന്നതിനു മുൻപായി ഹാജരാക്കണമെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര് പറഞ്ഞു. ഇതോടൊപ്പം യാത്ര പുറപ്പെടുന്നതിന് 3 ദിവസം മുൻപായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
ചൈന, ഇന്ത്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലെ പൗരന്മാര്ക്ക് കഴിഞ്ഞ ഒരു വര്ഷത്തോളമായി അമേരിക്ക യാത്ര വിലക്ക് ഏര്പ്പെടുത്തിയിരുന്നു.
Story highlight: America lifts travel ban