
ടോക്കിയോ ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിന് സ്വർണം. ഫൈനലിൽ റഷ്യൻ എതിരാളി ഖച്ചനോവിനെ 6-3, 6-1 എന്ന തകർപ്പൻ സ്കോറിനാണ് സ്വരേവ് പരാജയപ്പെടുത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അലക്സാണ്ടർ സ്വരേവിന്റെ കരിയറിലെ ആദ്യ ഒളിമ്പിക്സ് സ്വർണമാണിത്. ലോക അഞ്ചാം നമ്പർ താരമായ സ്വരേവ് സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ മുട്ടുകുത്തിച്ചിരുന്നു.
ടോക്കിയോ ഒളിമ്പിക്സിലുടനീളം തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവയ്ച്ച സ്വരേവ് ഇതുവരെ ഒരു ഗ്രാൻഡ്സ്ലാം പോലും നേടാത്ത താരമാണ്. ഒളിമ്പിക്സിലെ മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ജർമ്മനിയുടെ 24കാരനായ അലക്സാണ്ടർ സ്വരേവ്.
Story Highlights: Alexander Zverev bags gold in Tennis at Tokyo Olympics