കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.
ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് പിടിക്കപ്പെട്ടത്.
രണ്ട് കിലോ നാന്നൂറ് ഗ്രാം സ്വർണ മിശ്രിതമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം കണ്ടെത്തിയത്.വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് വിപണിയിൽ 99 ലക്ഷം വരെ വില വരും.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വർണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
Story highlight : Air India Express employee arrested for gold smuggling in karipur airport.