എം മുകേഷ് എംഎല്എയ്ക്കെതിരെ ബലാത്സംഗ പരാതിയില് കേസെടുത്തതിനെ തുടര്ന്ന് അദ്ദേഹം മുന്കൂര് ജാമ്യത്തിന് അപേക്ഷിക്കാന് തയ്യാറെടുക്കുന്നില്ല. ഇത് ബ്ലാക്ക്മെയില് കേസാണെന്ന നിലപാടില് മുകേഷ് ഉറച്ചു നില്ക്കുകയാണ്. പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക എന്നാണ് അറിയുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് മുകേഷ് അഭിഭാഷകരുമായി ചര്ച്ച നടത്തിയിരുന്നു. തിടുക്കപ്പെട്ട് മുന്കൂര് ജാമ്യത്തിന് അപേക്ഷിക്കില്ലെന്നാണ് ഇതില് നിന്നും മനസ്സിലാകുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെയും സര്ക്കാരിന്റെയും നിലപാട് വ്യക്തമായതിന് ശേഷമായിരിക്കും മുന്കൂര് ജാമ്യത്തിനുള്ള നടപടികളിലേക്ക് കടക്കുക. തിങ്കളാഴ്ച വരെ സമയം ലഭിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. പെട്ടെന്നുള്ള അറസ്റ്റ് ഒഴിവാക്കണമെന്ന് സര്ക്കാര് അന്വേഷണ സംഘത്തിന് അനൗദ്യോഗിക നിര്ദേശം നല്കിയതായും സൂചനയുണ്ട്.
അതേസമയം, കേസെടുത്തതില് നന്ദി അറിയിച്ച് പരാതിക്കാരിയായ നടി രംഗത്തെത്തി. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കിയതിനാല് തനിക്ക് അവരോട് തുറന്ന് സംസാരിക്കാന് സാധിച്ചെന്നും എല്ഡിഎഫ് സര്ക്കാരിന് നന്ദിയുണ്ടെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ സംഭവത്തോടെ കേരളം രക്ഷപ്പെട്ടെന്നും ചെയ്ത തെറ്റുകള്ക്ക് ആര്ക്കെതിരെയും കേസെടുക്കാനാകുമെന്ന് തെളിഞ്ഞെന്നും അവര് കൂട്ടിച്ചേര്‍ത്തു.
Story Highlights: MLA M Mukesh may not apply for anticipatory bail immediately in rape case