Kerala Politics

ഗവർണറുടെ ഔദാര്യം പറ്റി പ്രതിഷേധിക്കുന്ന SFI നാടകം: പി.കെ നവാസ്
ഗവർണറുടെ ഔദാര്യം സ്വീകരിക്കുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്യുന്നത് എസ്എഫ്ഐയുടെ നാടകമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് വിമർശിച്ചു. രാജ്ഭവന്റെ മുന്നിലാണ് എസ്എഫ്ഐ സമരം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലകളുടെ കാവിവത്കരണത്തിനെതിരെ എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ച് അവസാനിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവർ ഗുണ്ടകളെങ്കിൽ തങ്ങളും ഗുണ്ടകളെന്ന് എസ്.എഫ്.ഐ
ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവരെ ഗുണ്ടകളെന്ന് വിളിച്ചാൽ അത് അംഗീകരിക്കാൻ തയ്യാറാണെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ എം. ശിവപ്രസാദ്. സർവ്വകലാശാലകളെ കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ എസ്.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രതിഷേധം മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലകളിൽ സംഘി-മാർക്സിസ്റ്റ് വൽക്കരണം നടക്കുന്നു: അടൂർ പ്രകാശ്
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ സംഘി വല്ക്കരണവും മാർക്സിസ്റ്റ് വല്ക്കരണവുമാണ് നടക്കുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ആശങ്കകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അടുത്ത മാസം ഹെൽത്ത് കോൺക്ലേവും എഡ്യൂക്കേഷൻ കോൺക്ലേവും യുഡിഎഫ് സംഘടിപ്പിക്കും. കൂടാതെ, 23ന് എല്ലാ ജില്ലകളിലും യുഡിഎഫിന്റെ പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ശശി തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ; പരിഹസിച്ച് മുരളീധരൻ
ശശി തരൂർ എം.പി തന്നെ മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സർവേ ഫലം പുറത്തുവിട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വിമർശനവുമായി രംഗത്ത്. ഭൂരിപക്ഷം ലഭിച്ചാൽ യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും, ശശി തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കൂടാതെ വിശ്വപൗരൻ വിശ്വത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

ശശി തരൂരിന്റെ സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന് കോൺഗ്രസ്
ശശി തരൂർ പങ്കുവെച്ച സർവേയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതൃത്വം. സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയാണെന്ന് വിലയിരുത്തൽ. കേരളത്തിൽ ജനപ്രീതിയുണ്ടെന്ന് വരുത്താനുള്ള ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു.

യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ; പ്രധാന അജണ്ട ഉപതിരഞ്ഞെടുപ്പ് അവലോകനം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അവലോകനവും മുന്നണി വിപുലീകരണവും പ്രധാന അജണ്ടയാണ്. ആരോഗ്യവകുപ്പിനെതിരെയുള്ള തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും.

സംസ്ഥാന സർക്കാരിൻ്റെ പണിമുടക്ക് ജനദ്രോഹമെന്ന് രാജീവ് ചന്ദ്രശേഖർ
സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത് നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദേശീയപണിമുടക്കിന്റെ പേരിൽ നടന്ന അക്രമങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമര രീതികൾക്ക് അന്ത്യം കണ്ടേ മതിയാവൂ എന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

ശശി തരൂരിന് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന സർവേയോട് പ്രതികരിച്ച് സണ്ണി ജോസഫ്
സംഘടനാപരമായ കരുത്ത് വർദ്ധിപ്പിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. എല്ലാ തലങ്ങളിലും പുനഃസംഘടനകൾ ഉണ്ടാകും. ജൂലൈ 18ന് രാഹുൽഗാന്ധി പുതുപ്പള്ളിയിൽ എത്തുമെന്നും ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

മുഖ്യമന്ത്രിയാകാൻ ശശി തരൂരിന് യോഗ്യതയെന്ന് സർവേ
ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ ഫലം. യുഡിഎഫിൽ ഒരു വിഭാഗം ശശി തരൂരിനെ പിന്തുണക്കുന്നു. 28 ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് തരൂർ എക്സിലൂടെ അറിയിച്ചു.

സർവകലാശാല രാഷ്ട്രീയം: വിദ്യാർഥികൾ ഇരകളാകുന്നു; വിമർശനവുമായി വി.ഡി. സതീശൻ
സംസ്ഥാനത്തെ സർവകലാശാല വിഷയങ്ങളിൽ വിദ്യാർഥികൾ ഇരകളാകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയപരമായ വ്യക്തി വൈരാഗ്യങ്ങൾ തീർക്കാൻ സർവകലാശാലകളെ വേദിയാക്കരുത്. യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വി.ഡി. സതീശൻ പിന്തുണച്ചു.

സ്വകാര്യ ആശുപത്രി പരാമർശം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സിപിഐഎം
മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമർശത്തിനെതിരെ സിപിഐഎം രംഗത്ത്. മന്ത്രിയുടെ പ്രസ്താവന അനാവശ്യമായിരുന്നുവെന്ന് നേതൃത്വം വിലയിരുത്തി. പ്രസ്താവന പൊതുജനാരോഗ്യരംഗത്തെ സംശയത്തിലാക്കിയെന്നും വിമർശനമുണ്ട്.

വയനാട്ടിൽ സിപിഐഎം പ്രതിസന്ധി രൂക്ഷം; കണിയാമ്പറ്റയിൽ കൂട്ടരാജി ഭീഷണി
വയനാട്ടിൽ സിപിഐഎമ്മിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കണിയാമ്പറ്റയിൽ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി. എ.വി. ജയനെതിരായ നടപടിക്ക് പിന്നാലെ ജില്ലയിൽ പലയിടത്തും പ്രതിഷേധം ശക്തമാവുകയാണ്.