യൂട്യൂബർ അജു അലക്സിനെതിരെ നടൻ ബാലയുടെ ഭാര്യ കോകില സൈബർ പോലീസിൽ പരാതി നൽകി. തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് കോകില പരാതി നൽകിയത്. കൊച്ചി സൈബർ ക്രൈം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. BNS 78,79 ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബാലയുടെ മുൻ പങ്കാളി എലിസബത്ത്, യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരെയും കോകില പരാതി നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ബാലയ്ക്കെതിരെ മുൻ പങ്കാളിയായിരുന്ന എലിസബത്ത് \u200bഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ബാലയും ഭാര്യ കോകിലയും രം\u200bഗത്തെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ തന്നെ അപകീർത്തിപ്പെടുത്താൻ മുൻ ഭാര്യ അമൃത സുരേഷുമായി ചേർന്ന് ഇരുവരും ശ്രമിക്കുന്നുവെന്നും കോകില ആരോപിച്ചു. യൂട്യൂബർ അജു അലക്സുമായി ചേർന്ന് മുൻ പങ്കാളി എലിസബത്ത് തന്നെ നിരന്തരമായി അധിക്ഷേപിച്ചുവെന്നും ബാല പരാതിയിൽ പറയുന്നു. 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതാണ് വിരോധത്തിന് പിന്നിലെന്നുമാണ് ബാലയുടെ പരാതി.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിൽ നേരിട്ടെത്തി ബാലയും കോകിലയും പരാതി നൽകിയിരുന്നു. ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെയാണ് കേസ്. പിന്നാലെ പ്രത്യാരോപണവുമായി ബാലയും രം\u200bഗത്തെത്തിയിരുന്നു.
Story Highlights: Actor Bala’s wife, Kokila, files a complaint against YouTuber Aju Alex with the Kochi Cyber Crime Police for defaming her.