‘ബാല വിവാഹങ്ങൾ’ ഇതുവരെ..

Anjana

Updated on:

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ് ബാല. തമിഴ് ചിത്രമായ ‘അൻപ്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി തമിഴ് സിനിമകൾ സംവിധാനം ചെയ്യുകയും, നടനായും തിളങ്ങി നിൽക്കുമ്പോഴാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളി കൂടിയായ ബാലയുടെ ആദ്യമലയാള ചിത്രമായ കളഭത്തിലൂടെ താരം മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിരവധി മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്, റിയാലിറ്റി ഷോയിൽ ജഡ്ജായി വരികയും ബാല അമൃത സുരേഷ് എന്ന ഗായികയെ കാണുന്നതും, 2010-ൽ അമൃതയെ വിവാഹം കഴിക്കുയും ചെയ്തത്. ഇവർക്ക് പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുണ്ട്. എന്നാൽ ബാലയും അമൃതയുമായുള്ള ബന്ധം ഒരുമിച്ചു പോവാൻ സാധിക്കാത്തതിനാൽ രണ്ടു പേരും പിരിഞ്ഞ് താമസിക്കുകയും, 2019 -ൽ വിവാഹമോചിതരാവുകയും ചെയ്തു.

വിവാഹമോചിതനായ ശേഷം ബാല 2021-ൽ ഡോക്ടർ എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. എലിസബത്തുമായുള്ള ദാമ്പത്യ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് 2023-ൽ താരത്തിന് കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ ബാല എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾ അവന്തികയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുള്ള വീഡിയോ എല്ലാ വർഷവും പങ്കുവയ്ക്കാറുണ്ട്. ഈ വർഷം പിറന്നാൾ ആശംസകൾ അറിയിച്ചതിന് പിന്നാലെ മകൾ അവന്തിക അച്ഛനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. അതിന് പിന്നാലെ അമൃത തൻ്റെ വിവാഹശേഷം ബാലയിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ ലൈവായി വീഡിയോയിൽ പങ്കു വയ്ക്കുകയും, തനിക്ക് മുന്നേ ബാല ചന്ദന സദാശിവ എന്ന കർണ്ണാടക സ്വദേശിയെ വിവാഹം ചെയ്ത കാര്യം വെളിപ്പെടുത്തുകയും ചെയ്തു.

  വണങ്കാൻ സെറ്റിലെ വിവാദം: മമിത ബൈജുവിനെ അടിച്ചെന്ന ആരോപണം നിഷേധിച്ച് സംവിധായകൻ ബാല

പിന്നീട് അമൃത പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ബാലയെ അറസ്റ്റു ചെയ്യുകയും, പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. ബാലയുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ അലയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് താരത്തിൻ്റെ വിവാഹം നടക്കുന്ന വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. ബന്ധുവായ കോകിലയായിരുന്നു വധു. രാവിലെ 8.30 ന് എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

വിവാഹ ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് ഒരു കൂട്ട് ആവശ്യമാണെന്നും, അമ്മയ്ക്ക് വയസായി വരികയാണെന്നും, അപ്പോഴാണ് കോകിലയ്ക്ക് എന്നെ പണ്ടുമുതലേ ഇഷ്ടമാണെന്ന കാര്യം ഞാനറിയുന്നതെന്നും, അമ്മയ്ക്കും കോകിലയെ വലിയ ഇഷ്ടമായിരുന്നെന്നും താരം പറഞ്ഞു. ജീവിതത്തിൽ എൻ്റെ അനുഭവത്തിലൂടെ ഞാൻ പഠിച്ച ഒരു കാര്യമുണ്ടെന്നും, മരണത്തിന് ശേഷവും ഒരു ജീവിതമുണ്ടെന്ന്. നന്മയിലേക്കുള്ള പാതയാണതെന്നും താരം പറയുകയുണ്ടായി.’ നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയെങ്കിലും, ചിലർ വിമർശിച്ചുകൊണ്ടും കമൻ്റുമായി വരികയും ചെയ്തിരുന്നു.

  ഫേസ്ബുക്ക് പോസ്റ്റിലെ മോശം കമന്റുകൾക്കെതിരെ ഹണി റോസ് പൊലീസിൽ പരാതി നൽകി
Related Posts
വണങ്കാൻ സെറ്റിലെ വിവാദം: മമിത ബൈജുവിനെ അടിച്ചെന്ന ആരോപണം നിഷേധിച്ച് സംവിധായകൻ ബാല
Bala Mamitha Baiju Vanangaan controversy

സൂര്യയെ നായകനാക്കി ആരംഭിച്ച 'വണങ്കാൻ' ചിത്രത്തിന്റെ സെറ്റിൽ നടി മമിത ബൈജുവിനെ അടിച്ചെന്ന Read more

സൂര്യയുമായുള്ള ബന്ധം തകർന്നിട്ടില്ല; ‘വണങ്കാൻ’ വിട്ടുപോയതിന്റെ കാരണം വെളിപ്പെടുത്തി ബാല
Bala Suriya Vanangaan

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകൻ ബാല, സൂര്യയുമായി ഒരുമിച്ച് ചെയ്യാനിരുന്ന 'വണങ്കാൻ' സിനിമയിൽ Read more

കർണാടകയിൽ 20കാരിയെ വിവാഹം കഴിച്ച 40കാരനെ തല്ലിക്കൊന്നു; 6 പേർ അറസ്റ്റിൽ
Karnataka honor killing

കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയുമായി ഒളിച്ചോടി വിവാഹം കഴിച്ച 40കാരനെ തല്ലിക്കൊന്നു. സംഭവത്തിൽ 20 Read more

വിവാഹം വേണ്ടെന്ന തീരുമാനത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി: കാരണങ്ങൾ വെളിപ്പെടുത്തി
Aishwarya Lekshmi marriage decision

നടി ഐശ്വര്യ ലക്ഷ്മി വിവാഹം വേണ്ടെന്ന തീരുമാനത്തെക്കുറിച്ച് സംസാരിച്ചു. ചുറ്റുമുള്ള വിവാഹബന്ധങ്ങൾ കണ്ടതും Read more

ബാലയുടെ നാലാം വിവാഹം: വിവാദ പരാമർശങ്ങളുമായി ‘സീക്രട്ട് ഏജന്റ്’ സായി
Bala fourth marriage controversy

നടൻ ബാലയുടെ നാലാം വിവാഹത്തെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സായി Read more

നടൻ ബാല നാലാം വിവാഹം കഴിച്ചു; വധു ബന്ധുവായ കോകില
Bala fourth marriage

നടൻ ബാല നാലാമത്തെ വിവാഹം കഴിച്ചു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു Read more

നടൻ ബാല നാലാമതും വിവാഹിതൻ; വധു ബന്ധുവായ കോകില
Bala third marriage

നടൻ ബാല മൂന്നാമതും വിവാഹിതനായി. കലൂരിലെ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ തമിഴ്‌നാട്ടിൽ Read more

നടൻ ബാല നാലാം വിവാഹം കഴിച്ചു; വധു ബന്ധുവായ കോകില
Bala actor fourth marriage

നടൻ ബാല നാലാമത്തെ വിവാഹം കഴിച്ചു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. Read more

നടൻ ബാലയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് നടൻ
Bala actor intrusion attempt

നടൻ ബാല തന്റെ വീട്ടിൽ അനുഭവിച്ച അസാധാരണ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി. പുലർച്ചെ 3.40ന് Read more

Leave a Comment